ദാറുൽ ഹിദായ റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്കൂൾ ഫോർ വിമിൻ
കണ്ടനകം, കാലടി പി ഒ, മല പ്പുറം  ജില്ല, Ph: 9947116574, 04942699067 (School Code: 11075)



‘വിഷൻ  2020’
ജൂബിലി    പ്രഖ്യാപനം
2020   ജനുവരി   11   ശനി


സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായ കേന്ദ്രസർക്കാറിന്റെ ആഭിമുഖ്യത്തിൽ 1995 ദാറുൽ ഹിദായ മാനേജ്മെന്റിന് കീഴിൽ കണ്ടനകത്ത് ആരംഭിച്ച കലാലയമാണ് ദാറുൽ ഹിദായ റസിഡൻഷ്യൽ ഹയർസെക്കൻററി സ്കൂൾ ഫോർ വിമിൻ. 2003ൽ സംസ്ഥാന സർക്കാറിന്റെ കീഴിൽ സ്കൂൾ എയിഡഡായി പ്രഖ്യാപിക്കപ്പെട്ടു. 2007ൽ സ്കൂൾ  കെട്ടിടം മൂന്ന് നിലകളായി വികസിപ്പിച്ചു.  2011ൽ സ്കൂളിന് രജത     ഒരു സയൻസ് ബാച്ചുകൂടി അനുവദിച്ച് കിട്ടി. ഇപ്പോൾ 2020ൽ എത്തിനിൽക്കുമ്പോൾ, പെൺകുട്ടികൾ മാത്രം പഠിക്കുന്ന, ഹയർസെക്കൻററി വിഭാഗം മാത്രം പ്രവർത്തിക്കുന്ന, രണ്ട് സയൻസ് ബാച്ചുകളുള്ള, ഇരുന്നൂറ്റി നാല്പതോളം കുട്ടികൾ പഠിക്കുന്ന കേരളത്തിലെ അപൂർവ്വം സ്കൂളുകളിലൊന്നാണിത്.

വിഷൻ 2020, മിഷൻ 20 ടു 20 (VISION 2020, MISSION 20 to 20):

ദാറുൽ ഹിദായ സ്ഥാപനങ്ങളുടെ മുപ്പതാം വാർഷിക സമ്മേളനത്തിലാണ് കണ്ടനകം ദാറുൽ ഹിദായ ഇരുപതാം വാർഷികം ആഘോഷിച്ചത്. സ്ഥാപനങ്ങളുടെ യൂനിഫോമിറ്റി നിലനിർത്തിക്കൊണ്ട് പെയിന്റടിച്ചും ബോർഡുകൾ നവീകരിച്ചും കൊണ്ട് ആരംഭിച്ച വിഷൻ 2020 വികസന പ്രവർത്തനങ്ങൾ അതിന്റെ പാരമ്യതയിലേക്ക് പ്രവേശിക്കുന്നതിന്റെ പ്രഖ്യാപനമാണ് ഇവിടെ നടത്തപ്പെടുന്നത്. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ അവസാനിക്കുന്നതോടെ നമ്മുടെവിഷൻ 2020’ ഏകദേശം പൂർത്തീകരിക്കപ്പെടും.                         2020 ഡിസംബറോടെ ലോകോത്തര നിലവാരമുള്ള ഒരു കലാലയമായി നമ്മുടെ സ്കൂളിനെ പരിവർത്തിപ്പിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് പ്രഖ്യാപന സമ്മേളനം.

‘വിഷൻ 2020 മിഷൻ 120’ എന്ന തലക്കെട്ടിൽ കഴിഞ്ഞ വർഷങ്ങളിൽ നടന്ന പ്രവർത്തനങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടമാണ് ആദ്യം നടത്തുന്നത്. ഭൗതികമായും  അക്കാദമികമായും സാമൂഹ്യമായും സ്കൂളിൽ ഒട്ടനവധി വികസന പ്രവർത്തനങ്ങൾ നടന്നു. ‘വിഷൻ 2020’ യുടെ ഭാഗമായി ശ്രദ്ധേയമായ 20 പ്രവർത്തനങ്ങൾ (Mission 20) ഇവിടെ സൂചിപ്പിക്കുകയാണ്:


1.       കാട്ടിലെ കോളേജ്’ എന്ന അപരനാമത്തിലറിയപ്പെട്ടിരിരുന്ന നമ്മുടെ സ്കൂളിന് ജലദൗർബല്യം ഒരു വലിയ അക്കാദമിക/ ഭൗതിക പ്രശ്നമായിരുന്നു. അധ്യയന വർഷം പകുതിയാവുമ്പോഴേക്കും കിണർ വെള്ളം വറ്റിപ്പോവുന്നത് പെൺകുട്ടികൾ പഠിക്കുന്ന  ഒരു സ്ഥാപനത്തിന്റെ വലിയ അപര്യാപ്തയായിരുന്നു. 2015-16 വർഷത്തിലെ പി ടി യുടെ ശ്രമഫലമായി ദാറുൽ ഹിദായ മാനേജ്മെന്റിന്റെ മേൽനോട്ടത്തിൽ കുഴൽ കിണർ കുഴിച്ച് വെള്ളം കണ്ടെത്താനായത് സ്കൂളിന്റെ വികസനത്തിൽ  ഒരു വലിയ കുതിച്ചുചാട്ടമാണ് വരുത്തിയത്. ദിവസം 5000 ലിറ്റർ വെള്ളം പമ്പുചെയ്യാൻ സാധിക്കുന്നത് കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ മാത്രമല്ല, മറ്റെല്ലാ വികസനങ്ങൾക്കുമുള്ള നാന്ദികൂടിയായി. കുടിവെള്ളത്തിനായി  ഇപ്പോൾ സാധാകിണറും ഉപയോഗിക്കുന്നുണ്ട്.

2.       ജലലഭ്യത സുലഭമായതോടെ ശുദ്ധമായ കുടിവെള്ളത്തിനും സംവിധാനം ഏർപ്പെടുത്തി. പ്രത്യേകമായ ടാങ്ക് സ്ഥാപിച്ച്, ആർ സിസ്റ്റമുള്ള പ്യൂരിഫയറക്കം കുടിവെള്ളവും കൂളറിൽ നിന്നുള്ള തണുത്ത വെള്ളവും ഒരേ സമയത്ത് സ്കൂളിൽ ലഭ്യമാണ്.

3.       കുട്ടികൾക്ക് ഭക്ഷണശേഷം കൈ കഴുകുവാനും മറ്റുമുള്ള  പത്ത് വാഷ്ബേസിനുകൾ സ്ഥാപിച്ചു.

4.       പെൺകുട്ടികൾക്കുള്ള ടോയിലറ്റുകൾ ടൈൽ ചെയ്ത് വാതിലുകൾ മാറ്റിപ്പണിതത് ഇക്കാലയളവിലാണ്. നാപ്കിൻ വെൻഡിംഗ് മെഷീനും പാഡുകൾ കത്തിക്കാനാവശ്യമായ ഇൻസിനറേറ്ററും സ്ഥാപിച്ച് ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ് ആക്കി മാറ്റി.

5.       സ്കൂൾ ഓഫീസും പ്രിൻസിപ്പാൾ റൂമും പൂർണ്ണമായും ടൈൽ ചെയ്ത് ഫർണിഷ് ചെയ്ത് ആധുനീകരിച്ചു.

6.       സ്കൂൾ പൂർണ്ണമായും വൈദ്യുതീകരിച്ചു. ക്ലാസ് മുറികളിൽ ആവശ്യത്തിന് ലൈറ്റുകളും ഫാനുകളും സ്ഥാപിച്ചു.

7.       ക്ലാസ് മുറികൾ  ടൈൽ ചെയ്ത്, ഡോറുകളും ജനലുകളും സ്ഥാപിച്ച് ഹൈടെക് നിലവാരത്തിലാക്കി. എൽ സി ഡി പ്രൊജക്റ്ററും, പ്രസംഗ പീഠവും, സൗണ്ട് സിസ്റ്റവും, ഇന്റർനെറ്റ് കണക്ഷനും, ടി ഉപകരണങ്ങൾ സ്ഥാപിക്കാനാവശ്യമായ  ഷെൽഫും, വൈറ്റ് ബോർഡുമടക്കം ആധുനിക സംവിധാനത്തിലുള്ളതാണ് മുഴുവൻ ക്ലാസ് മുറികളും.

8.       സ്റ്റാഫ് റൂം ടൈൽ ചെയ്ത് ആധുനീകരിച്ചു.

9.       സൗണ്ട് സിസ്റ്റവും 250 ഇരിപ്പിടങ്ങളുമുള്ള ടൈൽ ചെയ്ത, കോൺഫറൻസ് ഹാൾ സ്കൂളിന്റെ ഒരു അലങ്കാരമാണ്. ബിഗ് സ്ക്രീനുള്ള  എൽ ഡി ടിവിയും ഹാളിലുണ്ട്.
10.   ടി സ്കൂളിന്റെ സഹകരണത്തോടെ സ്ഥാപിച്ച ജനറേറ്റർ സംവിധാനം സ്കൂളിന് ഒരു മുതൽകൂട്ടാണ്.

11.   ലൈബ്രറിയിൽ പുതുതായി മൂന്ന് ഷെൽഫുകളും പുസ്തകങ്ങളും വാങ്ങി.

12.   സ്കൂളിന് 2015-16 വർഷത്തിൽ അനുവദിച്ച് കിട്ടിയ NSS യൂനിറ്റിന്  സ്വന്തമായി ഓഫീസ് മുറി ഒരുക്കി. ഒരു സ്റ്റോർ റൂമും സ്കൂളിലുണ്ട്.

13.   പെൺകുട്ടികൾക്ക് പ്രാർത്ഥന നിർവ്വഹിക്കാനായി ടൈൽ ചെയ്ത പ്രയർ ഹാളും ഒരുക്കി.

14.   മൂന്നാം നിലയിലെ ക്ലാസ് മുറികളിൽ ഷട്ടർ സ്ഥാപിച്ച് കൊണ്ട് ആവശ്യമുള്ള സന്ദർഭങ്ങളിൽ  ഒരു ഇൻഡോർ ഓഡിറ്റോറിയമായി ഉപയോഗപ്പെടുത്തുന്നു. 

15.   സ്കൂളിന്റെ നാലാം നിലയിൽ നിന്നുള്ള ചോർച്ച എല്ലാ വർഷവുമുള്ള ഒരു വലിയ പ്രശ്നമായിരുന്നു. അഞ്ച് ലക്ഷത്തോളം രൂപ ചെലവഴിച്ച് അധ്യയന വർഷം നടത്തിയ മഹത്തായ ഒരു വികസനമാണ് സ്കൂളിന്റെ മേൽക്കൂര. അതുമൂലം സ്കൂളിന് കൂടുതൽ സുരക്ഷിതത്വം നൽകുന്നു.

16.   എൻ എസ് എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ രംഗത്ത് നടത്തിയ ശ്രദ്ധേയമായ സേവനങ്ങൾ പ്രത്യേകം ശ്ലാഘിക്കപ്പെടേണ്ടതാണ്. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി രണ്ട് വീടുകൾക്ക് ഒരു ലക്ഷത്തോളം രൂപ ധനസഹായം നൽകിയത്, ഓണം/ പെരുന്നാൾ ആഘോഷങ്ങളോനുബന്ധിച്ച്  കിറ്റുകൾ, കർക്കടകമാസത്തിലെ ഔഷധക്കൂട്ട് എന്നിവ നൽകിയത്, നാല് ലൈബ്രറികൾക്ക് പുസ്തകങ്ങൾ നൽകിയത്, വിവിധ തരത്തിലുള്ള മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചത്, കാൻസർ സർവ്വേ നടത്തിയത്, ആൽക്കഹോളിക്സ് അനോനിമസുമായി സഹകരിച്ച് ലഹരി ബോധവത്ക്കരണം സംഘടിപ്പിച്ചത്, വിവിധ ദിനാചരണങ്ങൾ കൊണ്ടാടുന്നത്, പ്രകൃതി സൗഹൃദ സഞ്ചികൾ വിതരണം ചെയ്തത്, ഗ്രാമം ദത്തെടുത്ത് പ്രവർത്തനങ്ങൾ നടത്തുന്നത്, പച്ചക്കറിത്തോട്ടം പരിപാലിക്കുന്നത്, മഴക്കുഴികൾ സംരക്ഷിക്കുന്നതടക്കം സർവ്വോപരി വൈവിധ്യമാർന്ന പരിപാടികളോടെ ഓരോ വർഷവും നടത്തുന്ന  സപ്തദിന ക്യാമ്പും സ്കൂളിനെ നാടുമായി ബന്ധിപ്പിക്കുന്നു.

17.   സ്കൂളിന്റെ ഗ്രൗണ്ട് ഫ്ലോർ വരാന്ത നായ്ക്കളിൽ നിന്നും സാമൂഹ്യ ദ്രോഹികളിൽ നിന്നും സുരക്ഷിതമാക്കാൻ ഗ്രില്ലുകൾ സ്ഥാപിച്ചത് ബിൽഡിംഗിന് മനോഹാരിതയും കെട്ടുറപ്പും നൽകുന്നു.

18.   ഗ്രില്ലുകളിൽ   സ്ഥാപിച്ച വെർട്ടിക്കൽ ഗാർഡൻ, സ്കൂൾ അങ്കണത്തിലെ ബട്ടർഫ്ലൈ പാർക്ക് എന്നിവ  സ്കൂളിനെ കൂടുതൽ  ആകർഷകമാക്കുന്നു.

19.   സ്കൂൾ നോട്ടീസ് ബോർഡുകളും, ഓരോ ഹാളിനും നെയിം ബോർഡും സ്ഥാപിച്ചു.

20.   ജൈവ വൈവിധ്യ ഉദ്യാനം നിർമ്മിക്കുന്നതിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്തിന്റേയും ഹരിത കേരള മിഷന്റേയും സഹകരണത്തോടെ നടക്കുന്നപച്ചത്തുരുത്ത്’ പദ്ധതി സ്കൂളിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. ആദരണീയനായ  ഉന്നത വിദ്യാഭ്യാസ  മന്ത്രിയും  നമ്മുടെ  സ്ഥലം       എം  എൽ  എയുമായ  ഡോ.  കെ  ടി  ജലീലാണ്  ഉദ്ഘാടനം  നിർവ്വഹിച്ചത്.  ഔഷധ സസ്യങ്ങളും ഫലവൃക്ഷങ്ങളും മുളങ്കാടുകളും ജൈവ വൈവിധ്യ പാർക്കും പദ്ധതിയുടെ ഭാഗമായി ഒരുക്കും. കുടുംബശ്രീയുടെ സഹകരണത്തോടെ അതിനുള്ള ചെടികൾ നട്ട് പരിചരിച്ചുവരുന്നു.

മിഷൻ 20 to 20:

‘മിഷൻ 20’ പൂർത്തീകരിച്ച് അടുത്ത ‘മിഷൻ 20’ യിലേക്കുള്ള പൂർത്തീകരണമായിരിക്കും ‘വിഷൻ 2020’ യുടെ പൂർത്തീകരണം.  ഇനിയും പൂർത്തിയാക്കാനുള്ളമിഷൻ 20’ യിലുള്ള ശ്രദ്ധേയമായ കാര്യങ്ങൾ ഇനി പറയുന്നു:

1.       കലോത്സവങ്ങളും മറ്റു പരിപാടികളും നടത്താനാവശ്യമായ ഓപൺ എയർ ഓഡിറ്റോറിയം സ്കൂളിന്റെ സ്വപ്നമാണ്.

2.       നെയിം ബോർഡ് അടക്കമുള്ള മനോഹരമായ കവാടവും ചുറ്റുമതിലും സാമൂഹ്യ ദ്രോഹികളിൽ നിന്നും സ്കൂളിനെ സംരക്ഷിക്കും.

3.       കുട്ടികൾക്ക് കളിക്കാനാവശ്യമായ രീതിയിൽ ഗ്രൗണ്ട് വികസിപ്പിക്കുകയും കളി ഉപകരണങ്ങൾ വാങ്ങുകയും വേണം. സ്കൂൾ മുറ്റം അലങ്കരിക്കുകയും കിണർ സുരക്ഷിതമാക്കുകയും ചെയ്യും. 

4.       പച്ചത്തുരുത്ത്’ പദ്ധതിയുടെ ഭാഗമായി ജൈവ വൈവിധ്യ ഉദ്യാനം വികസിപ്പിക്കുകയും പൊതുജനങ്ങൾക്കുള്ള ഒരു പാഠപുസ്തകമായി കാമ്പസിനെ മാറ്റുകയും ചെയ്യുക.

5.       മാതമാറ്റിക്സിന് പുതുതായി ലാബ് ആരംഭിക്കുക. അതിനായി മൂന്നാം നിലയിലെ ക്ലാസ് മുറി ഉപയോഗപ്പെടുത്തുo.

6.       നിലവിലുള്ള ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകൾ ടൈൽ ചെയ്ത് ആധുനീകരിക്കുക.

7.       വരാന്തകളടക്കം സ്കൂളിന്റെ ടൈലിംഗ് പൂർത്തീകരിക്കുക.

8.       ഭിന്നശേഷി സൗഹൃദവും ബാത്ത് റൂം സൗകര്യവുമുള്ള ടോയിലറ്റ് സമുച്ചയം പണിയുക.

9.       ഒന്നാം നിലയിൽ, കുട്ടികൾക്കാവശ്യമായ വാഷ് ബേസിൻ സംവിധാനം ഏർപ്പെടുത്തുക.


10.   പുതുതായി ആയിരം പുസ്തകങ്ങൾ കൂട്ടിച്ചേർത്ത് ലൈബ്രറി വികസിപ്പിക്കുക.

11.   വൈദ്യുതി ലാഭിക്കാനാവശ്യമായി സോളാർ പാനൽ സ്ഥാപിക്കുക.

12.   സ്വന്തമായി ഹൈസ്കൂൾ ഇല്ലാത്ത കേരളത്തിലെ അപൂർവ്വം ഹയർസെക്കന്ററി സ്കൂളാണിത്. ഹൈസ്കൂളും ഹയർസെക്കന്ററിയും ഏകീകരിച്ച പുതിയ സാഹചര്യത്തിൽ പുതുതായി ഹൈസ്കൂൾ അനുവദിക്കേണ്ടത് സർക്കാറിന്റെ കൂടെ ബാധ്യതയാണ്. തവനൂർ നിയോജക മണ്ഡലത്തിൽ സർക്കാർ/എയിഡഡ്  മേഖലകളിൽ പെൺകുട്ടികൾക്ക് മാത്രമായി ഹൈസ്കൂളില്ല എന്നതും പരിഗണിക്കേണ്ടതാണ്. അതിനാൽ സ്വന്തമായി ഹൈസ്കൂൾ അനുവദിക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തും.

13.   രണ്ട് സയൻസ് ബാച്ചുകൾ മാത്രമാണ് സ്കൂളിലുള്ളത്. വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ച് കോമേഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളിൽ കൂടി ബാച്ച് അനുവദിക്കാൻ സർക്കാറിനോട് ആവശ്യപ്പെടും.

14.   സ്വന്തമായി സ്കൂൾ ബസ് അനുവദിക്കാൻ എം എൽ / എം പി ഫണ്ടിന്റെ സാധ്യത തേടും. കുറ്റിപ്പുറം ഭാഗത്തുനിന്ന് വരുന്ന കുട്ടികൾക്ക് ഇപ്പോൾ സ്കൂൾ ബസ് സൗകര്യമില്ല.

15.   പ്രിൻസിപ്പാൾ ചേംബർ ആധുനികരിച്ച് ശീതീകരിക്കും.

16.   ക്ലാസ് മുറികളിൽ ഷെൽഫും ഷൂ സ്റ്റാന്റും സ്ഥാപിച്ച് ശീതീകരിക്കാനുള്ള സാധ്യത തേടും.

17.   സ്കൂൾ വരാന്തകളിലും പരിസരത്തും സി സി ടി വി സ്ഥാപിക്കും.

18.   സ്കൂളിൽ വിപുലമായ രീതിയിൽ സ്റ്റോറും കാന്റീനും തുടങ്ങും.

19.   സിൽവർ ജൂബിലി സുവനീർ ഇറക്കും.

20.   അക്കാദമികമായി ഫുൾ എ പ്ലസടക്കം  100% വിജയo ഉറപ്പുവരുത്തി, ഭൗതികമായി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും.

ആദ്യം പറഞ്ഞ 20 പദ്ധതികൾ പൂർണ്ണാർത്ഥത്തിൽ വിജയിപ്പിക്കാനായത് രക്ഷിതാക്കളുടേയും നാട്ടുകാരുടേയും സഹകരണത്തോടെ മാനേജ്മെൻറും പി ടി യും നടത്തിയ കൂട്ടായ പ്രവർത്തനങ്ങളാണ്. സ്കൂൾ  മാനേജറുടെ  ചുമതല  വഹിക്കുന്ന  ദാറുൽ  ഹിദായ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി  ആദരണീയനായ  പി  വി  മുഹമ്മദ്  മൗലവിയുടെ  മേൽനോട്ടത്തിൽ സ്കൂൾ പി ടി എയും വികസന സമിതിയുമാണ് വികസന പ്രവർത്തനങ്ങൾക്ക് എന്നും കൂട്ടായി ഉണ്ടായിരുന്നത്.
സ്കൂൾ വികസനത്തിന്റെ  തുടക്കക്കാരായ  മൂൻ പി ടി എ പ്രസിഡണ്ടുമാരായ  പ്രേമകുമാരൻ കൊട്ടപ്പാട്ട്,  പി മോഹൻദാസ്, വികസന സമിതി ചെയർമാൻ ഫസലുറഹ്മാൻ നെല്ലറ,  പി  ടി  എ/ വികസന സമിതി  ഭാരവാഹികളായിരുന്ന                  ഡോ. ടി ടി കെ അഹ്മദ്,                      ടി  എസ്  അബ്ദുസലാം, അൻവർ  അബാക്കസ്,                     ജുനൈദ് റോളക്സ്, സർവ്വോപരി ഇപ്പോഴത്തെ പി ടി എ പ്രസിഡണ്ട് ഇല്യാസ് എsപ്പാൾ തുടങ്ങിയ വ്യക്തിത്വങ്ങളെ ഇത്തരുണത്തിൽ കൃതജ്ഞതാപൂർവ്വം ഓർമ്മിക്കുകയാണ്.   ഒരു വികസന  കൂട്ടായ്മയുടെ ആത്മവിശ്വാസം തന്നെയാണ് പുതിയ 20  പദ്ധതികളുടെ പ്രഖ്യാപനത്തിനുള്ള മൂലധനം. പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി, ഈ വർഷം അവസാനിക്കുന്നതോടെ നമ്മുടെ  വിഷൻ 2020’ പരിപൂർണ്ണമാക്കാൻ നമുക്ക് കൂട്ടായി  പ്രയത്നിക്കാം, പ്രാർത്ഥിക്കാം.


എൻ അബ്ദുൽ ഖയ്യൂം,
(പ്രിൻസിപ്പാൾ)

Comments

Popular posts from this blog

DHRHSS KANDANAKAM DOCUMENT